പോണ്‍ വീഡിയോ ഷെയര്‍ ചെയ്താലും പിടിവീഴുമോ? നിയമം അറിഞ്ഞിരിക്കാം

രേണുക വേണു| Last Modified ചൊവ്വ, 20 ജൂലൈ 2021 (15:52 IST)

ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്രയെ പോണ്‍ വീഡിയോ നിര്‍മിച്ച കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യയില്‍ ആന്റി പോണോഗ്രഫി നിയമം നിലനില്‍ക്കുന്നുണ്ട്. ഐടി ആക്ടിനു കീഴിലാണ് ഇത് വരുന്നത്. ഇന്റര്‍നെറ്റില്‍ പോണോഗ്രഫിയും മോര്‍ഫോളജിയും വ്യാപകമായിരിക്കുകയാണ്. അതുകൊണ്ടാണ് ഐടി നിയമം കൂടുതല്‍ ശക്തമാക്കുന്നത്.

മറ്റുള്ളവരുടെ അശ്ലീല വീഡിയോ, ചിത്രങ്ങള്‍ എന്നിവ നിര്‍മ്മിക്കുകയോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അതിനു പ്രചാരം നല്‍കുകയോ ചെയ്യുന്നത് പോണോഗ്രഫി നിയമപ്രകാരം കുറ്റമാണ്. രാജ് കുന്ദ്രക്കെതിരെ ഈ കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അശ്ലീല വീഡിയോ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ഐടി (ഭേദഗതി) ആക്റ്റ് 2008 ലെ സെക്ഷന്‍ 67 (എ), ഐപിസി സെക്ഷന്‍ 292, 293, 294, 500, 506, 509 എന്നിവ പ്രകാരം ശിക്ഷയ്ക്ക് വ്യവസ്ഥയുണ്ട്. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് ശിക്ഷ അഞ്ച് വര്‍ഷം വരെ തടവോ 10 ലക്ഷം രൂപ വരെ പിഴയോ ചുമത്തും. ഒരിക്കല്‍ പിടിക്കപ്പെട്ട വ്യക്തി വീണ്ടും അത്തരമൊരു കുറ്റകൃത്യം ചെയ്താല്‍, ഏഴ് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :