കുട്ടികളുടെ അശ്‌ളീല ചിത്രങ്ങള്‍ വിതരണം ചെയ്ത ജുവനൈല്‍ കോടതി ജഡ്ജി കസ്റ്റഡിയില്‍

എ കെ ജെ അയ്യര്‍| Last Modified ശനി, 22 മെയ് 2021 (20:24 IST)
വിസ്‌കോണ്‍സിന്‍ : കുട്ടികളുടെ അശ്‌ളീല ചിത്രങ്ങള്‍ കൈകാര്യം ചെയ്തതിനും വിതരണം ചെയ്തതിനും ജുവനൈല്‍ കോടതി ജഡ്ജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയിലെ വിസ്‌കോണ്‍സിനിലാണ് ബ്രെറ്റ് ബ്ലോമെന്ന മില്‍വാക്കി കൗണ്ടി സര്‍ക്യൂട്ട് ജഡ്ജിയെ കസ്‌റഡിയിലെടുത്തത്.

കുട്ടികളുടെ അശ്‌ളീല ചിത്രങ്ങള്‍ വിതരണം ചെയ്ത രണ്ട് കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. കോവിഡ് മഹാമാരിക്കാലമായ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കിക്ക് മെസേജിംഗ് ആപ്പ് വഴി ഇയാള്‍ 27 തവണയാണ് കുട്ടികളുടെ അശ്‌ളീല ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തത്. ഇതില്‍
അഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായതും ചൂഷണം ചെയ്യപ്പെട്ടതുമായ കുട്ടികള്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ മാര്‍ച്ചില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ താന്‍ ഈ ആരോപണങ്ങളില്‍ കുറ്റക്കാരനല്ലെന്നാണ് ബ്രെറ്റ് ബ്ലോമിന്റെ വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :