ന്യൂഡല്‍ഹി|
Last Modified ശനി, 17 ഡിസംബര്‍ 2016 (09:17 IST)
രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് നികുതി ഇല്ലാതെ അസാധുനോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ വാങ്ങാമെന്ന് ധനകാര്യമന്ത്രാലയം. രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ മുഖ്യപങ്ക് വഹിക്കുന്നത് കള്ളപ്പണമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടുകളെ തള്ളിയാണ് ഇത്. സംഭാവനയായി ലഭിച്ച തുക രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് നികുതിയില്ലാതെ മാറ്റി വാങ്ങാമെന്നാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടുകളെ പാടെ തള്ളിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്ക് നികുതിയില്ലെന്ന നിയമത്തിന്റെ മറവിലാണ് നോട്ട് മാറ്റി വാങ്ങുന്നതിനുള്ള ഇളവുകള്‍ പാര്‍ട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്നത്.
അതേസമയം, നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വ്യക്തിഗത അക്കൌണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്കുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിച്ചു വരികയാണ്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ അക്കൌണ്ടുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ സെക്രട്ടറിയും വ്യക്തമാക്കി.