പുതിയ 500 രൂപ നോട്ടിന്റെ അച്ചടി വര്‍ദ്ധിപ്പിക്കും; രണ്ടാഴ്ചയ്ക്കുള്ളില്‍ നോട്ടുകളുടെ കാര്യത്തില്‍ മാറ്റമുണ്ടാകുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി

പുതിയ 500 രൂപ നോട്ടിന്റെ അച്ചടി വര്‍ദ്ധിപ്പിക്കും

ന്യൂഡല്‍ഹി| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2016 (10:27 IST)
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടായ കറന്‍സി പ്രതിസന്ധി അടുത്ത 2 - 3 ആഴ്ചകള്‍ക്കുള്ളില്‍ പരിഹരിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. പുതിയ 500 രൂപ നോട്ടുകളുടെ അച്ചടി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ കറന്‍സി ക്ഷാമം ആഴ്ചകള്‍ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഉണ്ടായ സാഹചര്യം എളുപ്പത്തില്‍ മറികടക്കാന്‍ സര്‍ക്കാരും ധനമന്ത്രാലയവും ആര്‍ ബി ഐയും ബാങ്കുകളും ശ്രമിക്കുകയാണ്. സാഹചര്യം മെച്ചപ്പെട്ടു വരികയാണ്. ഇതുവരെ അഞ്ചുലക്ഷം കോടി രൂപ മൂല്യം വരുന്ന 500 രൂപ, 2000 രൂപ നോട്ടുകള്‍ സാമ്പത്തിക വ്യവസ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്.

പുതിയ 500 രൂപ നോട്ടുകളുടെ അച്ചടി വേഗത്തിലാക്കിയിട്ടുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടും. പുതിയ നോട്ടുകളുടെ രൂപകല്പന രാജ്യത്തിനുള്ളില്‍ തന്നെ ചെയ്തതാണെന്നും പുതിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :