കള്ളപ്പണം വെളുപ്പിക്കാന്‍ 60 കോടി രൂപയുടെ വ്യാജ നിക്ഷേപം; ആക്​സിസ്​ ബാങ്ക്​ ശാഖയിൽ റെയ്ഡ്

ആക്​സിസ്​ ബാങ്ക്​ ശാഖയിൽ റെയ്​ഡ്

axis banks, noida, raid ന്യൂഡൽഹി, ആക്​സിസ്​ ബാങ്ക്​, ആദായ നികുതി, റെയ്ഡ്
ന്യൂഡൽഹി| സജിത്ത്| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2016 (13:40 IST)
ആക്​സിസ്​ ബാങ്കി​ന്റെ നോയ്​ഡ ശാഖയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.​ റെയ്​ഡിനെ തുടര്‍ന്ന് 20 വ്യാജ കമ്പനികളുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിച്ച 60
കോടിയോളം രൂപ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണിതെന്ന് കരുതുന്നു.

ഇതിനുമുമ്പും ആദായ നികുതി വകുപ്പ് ആക്​സിസ്​ ബാങ്കി​ന്റെ ശാഖകളിൽ പരിശോധന നടത്തിയിരുന്നു. ആ സമയത്തും വ്യാപകമായ ക്രമക്കേടുകള്‍ ബാങ്കില്‍ നടന്നതായി കണ്ടെത്തിയിരുന്നു. അതേസമയം നോട്ട്​ അസാധുവാക്കിയതുമുതൽ ഇതുവരെ 100 കോടിയോളം രൂപയുടെ പഴയ നോട്ടുകൾ വിവിധ അ​ക്കൗണ്ടുകളിൽ നിക്ഷേപിച്ചതായാണ്​ ആദായ നികുതി വകുപ്പ്​ നൽകുന്ന സൂചന.

ഡൽഹിയിലെ കശ്​മീരി ഗേറ്റ്​ ശാഖയിൽ നടത്തിയ പരിശോധനയിൽ മൂന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ​ നോട്ടുകളുമായാണ് രണ്ട്​ പേർ പിടിയിലായിരുന്നത്. നവംബർ 25നായിരുന്നു ആ സംഭവം നടന്നത്.​ ഈ ക്രമക്കേടിനെ തുടർന്ന്​ കശ്​മീരി ഗേറ്റ്​ ശാഖയിലെ ആറ്​ പേർ അടക്കം 19 ഉദ്യോഗസ്ഥരെയാണ് ബാങ്ക്​ സസ്​പെൻഡ്​ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :