ന്യൂഡല്‍ഹി|
Last Modified വെള്ളി, 16 ഡിസംബര്‍ 2016 (16:06 IST)
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പണം നല്കണമെന്ന് സുപ്രീംകോടതി. സഹകരണ ബാങ്കുകളുടേത് ഗുരുതര വിഷയമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പൊതുമേഖല ബാങ്കുകള്‍ക്ക് നല്കുന്ന അതേ അനുപാതം സഹകരണ ബാങ്കുകള്‍ക്കും വേണമെന്ന് നിര്‍ദ്ദേശിച്ചു.
അതേസമയം, ഈ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും പരമോന്നതകോടതി വ്യക്തമാക്കി. നോട്ട് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളിലും വാദം കേള്‍ക്കാന്‍ പുതിയ ഭരണഘടനാ ബെഞ്ച് സുപ്രീംകോടതി രൂപീകരിച്ചു. ഇടപാടുകാര്‍ക്ക് ആഴ്ചയില്‍ 24,000 രൂപ നൽകുമെന്ന വാഗ്ദാനം പാലിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.