കോല്‍ക്കത്ത:|
Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (15:52 IST)
യൂണിഫോമിലുളള പോലീസുകാരിയെ എടുത്തുയര്‍ത്തി നൃത്തം ചെയ്തത് വിവാദമാക്കിയവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍.
താന്‍ അഭിനയിച്ച വീര്‍ സാര എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയില്‍ യൂണിഫോമിലുളള പട്ടാളക്കാര്‍ക്കൊപ്പം നൃത്തം ചെയ്തിരുന്നു പ്രശ്നം യൂണിഫോമിന്റേതാണെന്ന് കരുതുന്നില്ല യൂണിഫോര്‍മിലുണ്ടായിരുന്നത് ഒരു സ്ത്രി ആയിരുന്നതിനാലാണ് വിവാദമുണ്ടായത് ഷാരുഖ് പറഞ്ഞു.വിവാദം വിചിത്രമായി തോന്നുന്നെന്നു ലിംഗത്തിന്റെ പേരില്‍ ആളുകളെ വേര്‍തിരിക്കുന്നത് ലജ്ജാകരമാണ് ഷാരുഖ് കൂട്ടിചേര്‍ത്തു.
നേരത്തെ പോലീസ് സേനയുടെ
വാര്‍ഷികത്തോടനുബന്ധിച്ച് നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിയില്‍ വച്ച് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരിയെ ഉയര്‍ത്തി ഷാരുഖ് ഖാന്‍ നൃത്തം ചെയ്തത് വിവാദമായിരുന്നു.