ഇന്ത്യയില്‍ സിന്ധിന്റെ ‘നൃത്തം ചെയ്യുന്ന പെണ്‍കുട്ടി‘; പാക് സര്‍ക്കാര്‍ തിരികെ ആവശ്യപ്പെടും!!

ഇസ്ലാമാബാദ്| WEBDUNIA|
PRO
സിന്ധുനദീതട നാഗരികതയുടെ ശേഷിപ്പുകളിലൊന്നായി സിന്ധിലെ മോഹന്‍ജെദാരോയില്‍നിന്ന് ലഭിച്ച 'നൃത്തംചെയ്യുന്ന പെണ്‍കുട്ടി'യുടെ ശില്‍പ്പം തിരിച്ചുതരണമെന്ന് ഇന്ത്യയോട് സിന്ധ് പ്രവിശ്യാ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്‍.

ഡല്‍ഹിയിലെ ദേശീയ മ്യൂസിയത്തിലാണ് ഈ ശില്‍പ്പം ഇപ്പോഴുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് പാക് സര്‍ക്കാര്‍വഴി കത്ത് നല്‍കാനാണ് സിന്ധ് സര്‍ക്കാറിന്റെ നീക്കം.

സിന്ധുനദീതട സംസ്കാരത്തിന്റെ തിരുശേഷിപ്പുകളിലൊന്നായി സിന്ധിലെ മോഹന്‍ജെദാരോയില്‍നിന്ന് ലഭിച്ച ശില്‍പ്പത്തിന് 4500 വര്‍ഷം പഴക്കമുണ്ട്.

1926-ലാണ് പുരാവസ്തുഗവേഷകര്‍ ഇത് കണ്ടെത്തിയത്. 10.8 സെ.മീ നീളത്തില്‍ വെങ്കലത്തിലാണ് ശില്‍പ്പം നിര്‍മിച്ചിട്ടുള്ളത്. 1946-ല്‍ ഒരു പ്രദര്‍ശനത്തിനായി ബ്രിട്ടീഷ് പുരാവസ്തു ഗവേഷകന്‍ മോര്‍ട്ടിമര്‍ വീലറാണ് ശില്‍പ്പം ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :