കോല്‍കത്ത|
jithu francis|
Last Updated:
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (11:28 IST)
ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരിയെ ഉയര്‍ത്തി നൃത്തം ചെയ്തതിന് പുതിയ വിവാദകുരുക്കില്‍ പെട്ടിരിക്കുകയാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍.
പോലീസിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സബ് ഇന്‍സ്‌പെക്ടര്‍ സാംബ ഹല്‍ദാറിനെ എടുത്തുയര്‍ത്തി ഷാരുഖ് ഖാന്‍ ചുവടുകള്‍ വച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും കാണ്‍കെയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ നൃത്തം.
സംഭവത്തേപ്പറ്റി
കടുത്ത വിമര്‍ശനമാണ് പൊലീസ് സേനയില്‍ നിന്ന് ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നത്.യൂണിഫോം ധരിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളുണ്ടായിരിക്കെ സ്റ്റേജില്‍ യൂണിഫോം ധരിച്ച് ഡാന്‍സ് ചെയ്തത് കൃത്യവിലോപമാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ നൃത്തത്തെപ്പറ്റി പ്രതികരിച്ചിരിക്കുന്നത്.എന്നാല്‍ ജോയിന്റ് കമീഷണര്‍ രാജിവ് മിശ്ര പൊലീസുകാരിയെ ന്യായികരിച്ച് രംഗത്ത് വന്നു.പോലീസ് വകുപ്പ് സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയായിരുന്നുവെന്നും ആളുകള്‍ ആ രീതിയിലേ സംഭവത്തെ കാണുകയുള്ളൂവെന്നുമാണ് മിശ്ര സംഭവത്തെപ്പറ്റി
അഭിപ്രായപ്പെട്ടത്.
എന്നാല്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ നിരുപാം സോം ഉദ്യോഗസ്ഥ യൂണിഫോമില്‍ നൃത്തമാടി യൂണിഫോമിനെ കളങ്കപ്പെടുതിയെന്നും എങ്ങനെയാണു മേലുദ്യോഗസ്ഥര്‍ ഇതിനു അനുമതി നല്‍കിയതെന്നും ചോദിച്ചു.