പൊലീസുകാർ ഉൾപ്പെടെ 113 പേർ മാനഭംഗപ്പെടുത്തിയെന്ന ആരോപണവുമായി പെൺകുട്ടി

പൊലീസുകാർ ഉൾപ്പെടെ 113 പേർ മാനഭംഗപ്പെടുത്തിയെന്ന ആരോപണവുമായി പെൺകുട്ടി

പൂനൈ| aparna shaji| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (15:11 IST)
പൊലീസുകാർ ഉൾപ്പെടെ 113 ഓളം പേർ പീഡിപ്പിച്ചുവെന്ന ആരോപണവുമായി പതിനാറുകാരി രംഗത്ത്. ജോലി നൽകാമെന്ന് പറഞ്ഞ് പശ്ചിമബംഗാളിൽ നിന്നും പുനെയിലേക്ക് തന്നെ കൊണ്ടുവന്ന് പറ്റിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. പുനെയിലെത്തിയതിന് ശേഷം തന്നെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയായിരുന്നുവെന്നും പെൺകുട്ടി ആരോപിക്കുന്നു.

രണ്ടു വർഷത്തോളം താൻ പീഡനത്തിന് ഇരയായെന്ന് പെൺകുട്ടി ഡ‌ൽഹി പൊലീസിനോട് പറഞ്ഞു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റ്ർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പുനൈയിൽ വെച്ച് തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തിൽ പൊലീസുകാരും ഉ‌ൾപ്പെട്ടിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി. തന്നെ പാർപ്പിച്ച സ്ഥലത്തു നിന്നും ഓടി രക്ഷപെട്ട പെൺകുട്ടി ഡ‌ൽഹിയിൽ എത്തുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :