സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (14:12 IST)
തമിഴ്‌നാട്ടില്‍ രണ്ടു ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊന്നു. ഗുണ്ടാ നേതാവ് ബോംബ് ശരണവണന്റെ കൂട്ടാളികളായ മുത്തു ശരവണന്‍, സണ്‍ഡേ സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് രണ്ടുപേര്‍ക്ക് നേരെ പോലീസിന്റെ വെടിവെപ്പ് ഉണ്ടായത്. തിരുവള്ളൂര്‍ സ്വദേശിയായ 53 കാരന്റെ കൊലപാതക കേസില്‍ ഇവരെ പോലീസ് തിരയുകയായിരുന്നു.
ഗുണ്ടകള്‍ പോലീസിനെ ആക്രമിച്ചതോടെയാണ് വെടിവെപ്പ് ഉണ്ടായെന്നാണ് പറയുന്നത്. നിരവധി കൊലപാതക കേസുകളിലെ പ്രതികളാണ് ഇരുവരും.