1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bihar India News

ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു; 70ലധികം പേര്‍ക്ക് പരിക്ക്

Bihar India News
ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. 70ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകളാണ് പാളം തെറ്റിയത്. രഘുനാഥ്പുരം സ്റ്റേഷന് സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 9:30 യോടെയാണ് അപകടം നടന്നത്.
 
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ സജ്ജമാണെന്നും സഹായത്തിനായി ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ടെന്നും ബീഹാര്‍ മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത ലേഖനം
ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു