ഗില്‍ അഹമ്മദാബാദിലെത്തി; പാക്കിസ്ഥാനെതിരെ കളിച്ചേക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (14:06 IST)
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ അഹമ്മദാബാദിലെത്തി. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗില്‍. കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ അകമ്പടിയോടെ മാസ്‌ക് ധരിച്ച് താരം എത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി നല്‍കിയില്ല. ശനിയാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ താരം കളിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

2023 ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഗില്‍. 20 മത്സരങ്ങളില്‍ നിന്നായി 1230 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :