ഹമാസ് മാതൃകയിൽ ഇന്ത്യയിൽ അക്രമണം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (16:49 IST)
ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ അക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരസംഘടനയുടെ ഭീഷണി. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ ആണ് വീഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസ് മാതൃകയിലുള്ള ആക്രമണം ഉണ്ടാകുമെന്നാണ് ഭീഷണി.

പഞ്ചാബില്‍ നിന്നും പിന്‍വാങ്ങണമെന്നും ഖലിസ്ഥാന്‍ എന്ന പേരില്‍ സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കണമെന്നും പന്നൂന്‍ ആവശ്യപ്പെടുന്നു. പലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷവും പഞ്ചാബിലെ സാഹചര്യങ്ങളും സമാനമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ പഞ്ചാബിന് മേലുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രതികരണമുണ്ടാകും. പന്നൂന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :