ഒളിച്ചോടിയ യുവതിയെ നഗ്നയാക്കി നടത്തിച്ചു; സ്‌തനങ്ങള്‍ കാമുകനെ കൊണ്ട് കഴുകിച്ചു

  യുവതിയെ നഗ്നയാക്കി നടത്തിച്ചു , നാട്ടുകൂട്ടം , പ്രണയം
ഇന്‍ഡോര്‍| jibin| Last Modified വെള്ളി, 2 ജനുവരി 2015 (20:54 IST)
ബന്ധുവായ യുവാവിനൊപ്പം പ്രണയിച്ച്‌ ഒളിച്ചോടിയ വിവാഹിതയായഇരുപത്തിയഞ്ചുകാരിയെ നാട്ടുകൂട്ടം യുവതിയെ നഗ്നയാക്കി നടത്തിച്ചു. മധ്യപ്രദേശിലെ അലിരാജ്‌പൂര്‍ ജില്ലയിലെ ആദിവാസി ഊരിലാണ്‌ സംഭവം നടന്നത്.

യുവതിയേക്കാള്‍ പ്രായത്തില്‍ ഇളയ കമലേഷ്‌ എന്ന യുവാവുമായി ഗുജറാത്തിലേക്ക് ഒളിച്ചോടിയ യുവതിയും യുവാവും അധികം വൈകാതെ നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. തിരികെയെത്തിയ ഇരുവരെയും നാട്ടുകൂട്ടത്തിന് മുന്നില്‍ എത്തിക്കുകയും പ്രണയിച്ച്‌ ഒളിച്ചോടി വിവാഹിതയായതിന് ശിക്ഷയായി പരസ്യമായി മര്‍ദ്ദിക്കാനും, നഗ്നയാക്കി നടത്താനും നാട്ടുകൂട്ടം തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് നൂറ്‌ കണക്കിന്‌ ഗ്രാമീണരെ സാക്ഷിയാക്കി യുവതിയെ നഗ്നയാക്കിയ ശേഷം മര്‍ദ്ദിക്കുകയും ചെയ്തു. അവശയായ യുവതിയെ പിന്നീട് ഗ്രാമത്തിലൂടെ നടത്തുകയും ചെയ്തു. ഇതിനു ശേഷം യുവതിയുടെ സ്‌തനങ്ങള്‍ പ്രണയത്തിലായ യുവാവിനെക്കൊണ്ട്‌ കഴുകിക്കുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവ്‌ ഈ ക്രൂരകൃത്യത്തെ എതിര്‍ത്തെങ്കിലും നാട്ടുകൂട്ടം ബലമായി തീരുമാനം നടപ്പിലാക്കുകയായിരുന്നു.

ഡിസംബര്‍ 31ന്‌ നടന്ന സംഭവം ഇന്നലെയാണ്‌ പുറംലോകം അറിഞ്ഞത്‌. ഇന്നലെ യുവതി ഉദയ്‌ഘര്‍ പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :