ഭില്‍വാര|
jibin|
Last Modified ഞായര്‍, 7 ഡിസംബര്‍ 2014 (12:28 IST)
ദുര്‍മന്ത്രവാദിനിയാണെന്ന് ആരോപിച്ച് 80വയസുകാരിയെ കരിപൂശി നഗ്നയാക്കി കഴുതപ്പുറത്ത് നടത്തിയ ശേഷം നാട്ടുകൂട്ടം ഭ്രഷ്ട് കല്‍പ്പിച്ചു. രാജസ്ഥാനിലെ ഭില്‍വാരാ ജില്ലയിലെ ചൌഹാനോന്‍ കി കാമേരി ഗ്രാമത്തിലാണ് കിരാതമായ വിധി ഉണ്ടായത്.
80 വയസ്സുകാരിയായ ഇവര്‍ ദുര്‍മന്ത്രവാദിനിയാണെന്നും ഗ്രാമത്തിലെ കുട്ടികളെ ഭക്ഷണമാക്കുമെന്നും ആരോപിച്ചാണ് നാട്ടുകൂട്ടം നീണ്ട വിചാരണയ്ക്ക് ശേഷം വിധി പുറപ്പെടുവിച്ചത്. തുടര്‍ന്ന് കരിപൂശി നഗ്നയാക്കി കഴുതപ്പുറത്ത് നടത്തിയ ശേഷം ഇവര്‍ക്ക് നാട്ടുകൂട്ടം ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തു. ഇനി ഗ്രാമത്തിലുള്ളവര്‍ ഇവരുമായി സംസാരിക്കാനോ ഭക്ഷണം നല്‍കുന്നതും നാട്ടുക്കൂട്ടം വിലക്കിയിരിക്കുകയാണ്. ഈ നിയമം ലംഘിക്കുന്നവരില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴയീടാക്കുമെന്ന് നാട്ടുക്കുട്ടം ഉത്തരവ് ഇറക്കിയിട്ടുണ്ട്.
അതേസമയം താന്‍ നിരപരാധിയാണെന്നും, തന്റെ പേരിലുള്ള സ്ഥലം സ്വന്തമാക്കുന്നതിനായി ഗ്രാമത്തിലുള്ള ചിലര്‍ നടത്തുന്ന ശ്രമത്തിന്റെ ഫലമാണ് നാട്ടുക്കൂട്ടത്തിന്റെ തീരുമാനമെന്നും വൃദ്ധ ആരോപിച്ചു. 37 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് മക്കളില്ല. ഒരു മാസം മുമ്പ് ദക്ഷിണ രാജസ്ഥാനില്‍ നിന്നും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.