കൊളംബോ|
VISHNU.NL|
Last Modified തിങ്കള്‍, 24 നവംബര്‍ 2014 (17:30 IST)
പ്രണയം തകര്‍ന്നതില്‍ കലികയറിയ കാമുകി തന്റെ കാമുകനെ കുത്തിവീഴ്ത്തി. കൊളംബോയിലാണ് സംഭവം നടന്നത്. സ്ഥലത്തെ ഗാര്‍മെന്റ് ഫാക്ടറിയിലെ ജീവനക്കാരിയായ 20 കാരിയും 21കാരനായ യുവാവും തമ്മില്‍ ആറുമാസങ്ങള്‍ക്ക് മുമ്പാണ് കണ്ടുമുട്ടിയത്. ഇവരുടെ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു.
തുടര്‍ന്ന് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. തങ്ങള്‍ വിവാഹിതരാകാന്‍ ആഗ്രഹിയ്ക്കുന്നതായി കമിതാക്കള്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് കാമുകനും ബന്ധുക്കളും കാമുകിയുടെ വീട്ടിലെത്തി. എന്നാല്‍ താന്‍ പ്രതീക്ഷിച്ച സാമ്പത്തിക സ്ഥിതിയല്ല കാമുകിയുടേതെന്ന് യുവാവ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കാമുകിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട കാമുകന്‍ ഈ ബന്ധം അവസാനിപ്പിയ്ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
എന്നാല്‍ കാമുകന്റെ ആവശ്യം അംഗീകരിക്കുന്നതായി അഭിനയിച്ച പെണ്‍കുട്ടി ഒരുദിവസം യുവാവിനെ തന്റരികിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കാണാനെത്തിയ കാമുകനെ കുത്തി വീഴ്ത്തിയ ശേഷം പെണ്‍കുട്ടി ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവില്‍ യുവതി കീഴടങ്ങുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.