നെയ്യാറ്റിന്‍കര|
VISHNU.NL|
Last Modified വെള്ളി, 12 ഡിസംബര്‍ 2014 (15:04 IST)
വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനോടൊപ്പം മാതൃഗൃഹത്തിലെത്തിയ യുവതി ബന്ധുവായ യുവാവുമൊത്ത് ഒളിച്ചോടി. നെയ്യാറ്റിന്‍കരക്കാരിയായ യുവതിയാണ് കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ ദിനം തന്നെ ഈ കടുംകൈ കാണിച്ചത്. വര്‍ക്കല സ്വദേശിയായ യുവാവുമായി ഡിസംബര്‍ 7 നായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം നടന്നത്.
പിറ്റേദിവസം തന്നെ ഇരുവരും പെണ്‍വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ തന്നെ താമസിച്ചിരുന്ന യുവാവിനൊപ്പം കാണാതായത്. ആഭരണങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് യുവാവ് പെണ്‍കുട്ടിയെ വിളിക്കുകയും ഇരുവരും ബൈക്കില്‍ കയറി പോകുകയുമായിരുന്നു എന്ന് പറയപ്പെടുന്നു. ഇയാള്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ഒളിച്ചോടിയ ഇരുവരും ചെറുപ്പം മുതലെ ഒരുമിച്ചു വളര്‍ന്നവരായിരുന്നു. ഈ യുവാവിന് മാതാപിതാക്കള്‍ ഇല്ലാത്തതിനാല്‍ യുവതിയുടെ വീട്ടില്‍ നിന്നാണ് ഇയാള്‍ വളര്‍ന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് അറിവില്ലായിരുന്നു എന്നാണ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മാതാപിതാക്കള്‍ പറയുന്നു. പരാതിയേ തുടര്‍ന്ന് മാരായമുട്ടം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.