രേണുക വേണു|
Last Modified ശനി, 19 മാര്‍ച്ച് 2022 (10:14 IST)
പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 102 വയസ്സുകാരനായ മുന്‍ പ്രധാനാധ്യാപകന് 15 വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചു. പെണ്‍കുട്ടിക്കു നഷ്ടപരിഹാരമായി 45000 രൂപയും നല്‍കണം. തിരുവള്ളൂര്‍ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമനാണ് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. 2018ല്‍ പരശുരാമന് 99 വയസ്സുള്ളപ്പോഴാണ് സംഭവം.
പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. കുട്ടിക്ക് നടുവേദനയുണ്ടായതിനെ തുടര്‍ന്ന് ചികിത്സ നല്‍കാനെന്ന പേരില്‍ കൊണ്ടുപോയി മുംബൈ സ്വദേശിയായ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിക്ക് കലശമായ വയറു വേദനയുണ്ടായതിനെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് വൃദ്ധന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.