അനുബന്ധ വാര്‍ത്തകള്‍
- സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം; നിയമങ്ങള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീം കോടതി
- ജന്‍ധന്‍ അക്കൗണ്ടിലെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ആര്‍ക്കൊക്കെ ലഭിക്കും?
- രാജ്യത്തെ പ്രമുഖ ബാങ്കുകളിലെ ലോക്കര്‍ ചാര്‍ജ്ജുകള്‍ എത്രയെന്ന് അറിയാമോ
- കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍
- എന്തായി പടക്ക നിരോധനം, ഡൽഹി സർക്കാരിനോട് സുപ്രീംകോടതി
പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം
കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎംവിദ്യാലക്ഷ്മി. ഈ പദ്ധതി പ്രകാരം പഠന മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനായി സാമ്പത്തിക സഹായം നല്കുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന് ലഭിക്കുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതി പ്രകാരം ലോണ്‍ ലഭ്യമാകുന്നത്. അഡ്മിഷന് ലഭിച്ച സ്ഥാപനത്തിലെ എല്ലാ പഠനച്ചെലവും നല്‍കാനുള്ള തുക ആയിരിക്കും ലോണ്‍ ആയി ലഭിക്കുക.
ഈ ലോണിന് ഈടോ, ജാമ്യമോ ആവശ്യമില്ല. എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ആദ്യം വരുന്ന 100സ്ഥാപനങ്ങളിലും, സംസ്ഥാന സര്‍ക്കാരുകളുടെയും റാങ്കിങ്ങില്‍ വരുന്ന 200 സ്ഥാപനങ്ങളിലും സെന്‍ട്രല്‍ ഗവണ്മെന്റ് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലും തുടര്‍ വിദ്യാഭ്യാസത്തിന് അഡ്മിഷന് ലഭിക്കുന്ന കുട്ടികള്‍ക്കാവും ഈ പദ്ധതി പ്രകാരം സഹായം ലഭിക്കുന്നത്. ഏകദേശം 22 ലക്ഷത്തോളം കുട്ടികള്‍ക്ക് ഈ സഹായം ലഭിക്കുമെന്നാണ് കണക്ക്. കൂടാതെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പലിശയിളവും സബ്സിഡികളും ഈ പദ്ധതിപ്രകാരം ലഭ്യമാകും.