വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിന്റെ ആവശ്യകത എന്ത്? മറുപടിയുമായി കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (09:59 IST)
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിന്റെ ആവശ്യകത എന്തെന്ന ചോദ്യത്തിന്
മറുപടിയുമായി കേന്ദ്രം. രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി കുമാര്‍ കേത്കറാണ് ചോദ്യം ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ നേരത്തേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കൊവിഡ് പ്രതിരോധനടപടികളുടെ പ്രാധാന്യം കാണിക്കാന്‍ പൊതുജനതാല്‍പര്യാര്‍ത്ഥമാണ് ചിത്രം നല്‍കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. ആരോഗ്യവകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് മറുപടി നല്‍കിയത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ രൂപകല്‍പ്പന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ചാണെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :