അനുബന്ധ വാര്‍ത്തകള്‍
- നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍; ചെയ്തതെല്ലാം കര്‍ഷകരുടെ നന്മക്കായിരുന്നെന്ന് പ്രധാനമന്ത്രി
- മുട്ടുമടക്കി കേന്ദ്രം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 11,106 പേര്‍ക്ക്; മരണം 459
- മോഡലുകളുടെ മരണം: ഡിജെ പാര്‍ട്ടിക്കിടെ യുവതികളോട് തെറ്റായ ഉദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചു
- മോഡലുകളുടെ മരണം: ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നല്‍കിയെന്ന് പൊലീസ്; പുറത്തറിയാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചു
നിയമങ്ങള്‍ പിന്‍വലിച്ചത് പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ
കേന്ദ്ര സര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണെന്നത് ശ്രദ്ധേയമാണ്. അഞ്ചു സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുക്കുകയാണ്. നിയമം നടപ്പാക്കി ഒരു വര്‍ഷമാകുന്നതിന് തൊട്ടുമുന്‍പാണ് നിയമം പിന്‍വലിക്കുന്നെന്ന പ്രഖ്യാപനം വരുന്നത്.
ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും അവരെ സഹായിക്കാന്‍ ആത്മാര്‍ത്ഥമായാണ് നിയമങ്ങള്‍ കൊണ്ടുവന്നതെന്നും ചെയ്തതെല്ലാം കര്‍ഷകരുടെ നന്മക്കായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ കര്‍ഷകരെ അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.