പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്; നഗരം കനത്ത സുരക്ഷാവലയത്തില്‍; സുരക്ഷ ഒരുക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത് 3000 പൊലീസുകാരെ

പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്

കോഴിക്കോട്| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2016 (08:10 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കോഴിക്കോട് എത്തും. ബി ജെ പി ദേശീയ കൌണ്‍സിലില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട് എത്തുന്ന പ്രധാനമന്ത്രി രണ്ടുദിവസം കോഴിക്കോട് തങ്ങും. പ്രധാനമന്ത്രി എത്തുന്നതിനെ തുടര്‍ന്ന് നഗരം കനത്ത സുരക്ഷയിലാണ്. സുരക്ഷ ഒരുക്കുന്നതിനായി 3000 പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.

എറണാകുളം - കാസര്‍കോഡ് ജില്ലകള്‍ക്ക് ഇടയിലുള്ള വിവിധ സേ്റ്റഷനുകളിലും എ ആര്‍ ക്യാമ്പിലും നിന്നുള്ള പൊലീസുകാരാണ് നഗരത്തിന് സുരക്ഷ ഒരുക്കുന്നത്‍. ഡി ജി പി ലോക്‌നാഥ് ബെഹ്‌റ കോഴിക്കോട് ക്യാമ്പ് ചെയ്യുകയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ്
സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികള്‍, താമസിക്കുന്ന സ്ഥലം, സഞ്ചരിക്കുന്ന പാതകള്‍ എന്നിവിടങ്ങളില്‍ ഐ ജി ഗുപ്തയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും (എസ് പി ജി) സുരക്ഷക്കായുണ്ട്.
ഡല്‍ഹിയില്‍ നിന്ന് എത്തിച്ച കവചിത വഹനത്തിലായിരിക്കും പ്രധാനമന്ത്രി നഗരത്തില്‍ സഞ്ചരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :