ന്യൂഡല്‍ഹി|
Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (12:19 IST)
റിയോയില്‍ നടന്ന പാരാലിംപിക്സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദരം. പാരാലിമ്പിക്സ് കഴിഞ്ഞ് തിരിച്ചെത്തിയ താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോഡി താരങ്ങളെ അഭിനന്ദിച്ചത്. പത്തൊമ്പതു പേരടങ്ങുന്ന ഇന്ത്യന്‍ സംഘം രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയായിരുന്നു റിയോയില്‍ നിന്ന് മടങ്ങിയത്.
ജാവലിന്‍ ത്രോയില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ദേവേന്ദ്ര ജജാരിയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സ്വര്‍ണം നേടിയ മറ്റൊരു താരമായ മാരിയപ്പന്‍ തങ്കവേലു, ഷോട്‌പുടില്‍ വെള്ളി നേടിയ ദീപ മാലിക്ക്, ഹൈജംപില്‍ വെങ്കലം നേടിയ വരുണ്‍ സിംഗ് എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.