പ്രധാനമന്ത്രി കേരളത്തിലെത്തുക ഏപ്രില്‍ 24 ന്

രേണുക വേണു| Last Modified വ്യാഴം, 13 ഏപ്രില്‍ 2023 (09:54 IST)

ഈ മാസം 25 ന് നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം 24 ലേക്ക് മാറ്റി. കൊച്ചിയില്‍ ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ റാലികളില്‍ പുനക്രമീകരണം നടത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ കേരളത്തിലെ പരിപാടിയില്‍ മാറ്റം വന്നത്. 24 ന് കൊച്ചിയിലെത്തുന്ന മോദി, പരിപാടിക്ക് ശേഷം കര്‍ണാടകയിലേക്ക് പോകും. ഒരു ലക്ഷം യുവാക്കള്‍ യുവം പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :