സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 11 ഏപ്രില്‍ 2023 (15:00 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5676 പേര്‍ക്ക്. സജീവകേസുകള്‍ 40000ലേക്ക് ഉയരുകയാണ്. നിലവില്‍ 37093 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരങ്ങള്‍ നല്‍കിയത്. അതേസമയം പുതിയതായി 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ ആകെ മരണസംഖ്യ 531000 ആയി. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, എന്നിവിടങ്ങളില്‍ മൂന്നുമരണങ്ങള്‍ വീതവും കര്‍ണാടകയില്‍ രണ്ടും ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഓരോന്നും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ ആറുമരണ റിപ്പോര്‍ട്ടുകൂടി എത്തിയിട്ടുണ്ട്.