രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 7830, സജീവ കേസുകള്‍ 40000 കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (12:40 IST)
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 7,830 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 40,215 ആയി. കുറച്ചു ദിവസങ്ങളായി കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്.

കുട്ടികളിലും മുതിര്‍ന്നവരിലുമാണ് കോവിഡിന്റെ പുതിയ വകഭേദമായ XBB 1.16 പടര്‍ന്നു പിടിക്കുന്നത്. കോവിഡിനോടനുബന്ധിച്ച് രാജ്യവ്യാപകമായി പ്രഖ്യാപിച്ച മോക്ഡ്രില്‍ ഇന്ന് സമാപിക്കും. 724 ജില്ലകളിലെ 33,685 ആരോഗ്യ കേന്ദ്രങ്ങളിലാണ് മോക്ഡ്രില്‍ നടത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :