രാജ്യത്ത് സമ്പൂർണ ലോക്‌ഡൗൺ, വീട്ടിലിരിക്കാൻ കൈകൂപ്പി അപേക്ഷിക്കുന്നു എന്ന് പ്രധാനമന്ത്രി, 15,000 കോടിയുടെ സാമ്പത്തിക പാക്കേജ്

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 24 മാര്‍ച്ച് 2020 (20:37 IST)
ബാധ അതിവേഗം പടർന്നുപിടിക്കുന്ന പശ്ചത്തലത്തിൽ രാജ്യത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യപിച്ചത്. ചൊവ്വാഴ്ച അർധരാത്രി 12 മുതൽ രാജ്യത്ത് ലോക്ഡൗൺ നിലവിൽ വരും. 21 ദിവസത്തേക്കാണ് ലോക്ക്‌ഡൗൺ. കോവിഡിനെ നേരിടുന്നതിനായി 15,000 കോടിയുടെ സാമ്പത്തി പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ജനതാ കർഫ്യു ജനങ്ങൾ വലിയ വിജയമാക്കി മാറ്റി. എല്ലാവർക്കും ഒന്നിച്ചുനിൽക്കാനാകും എന്ന് ജനതാ കർഫ്യൂവിലൂടെ തെളിയിച്ചു. ജനതാ കർഫ്യൂവിനേക്കാൾ ഗൗരവമുള്ളതായിരിക്കും ഇനിയുള്ള നാളുകൾ. കോവിഡ് 19നെ പ്രതിരോധിക്കാൻ സോഷ്യൽ ഡിസ്റ്റൻസിങ് അല്ലാതെ മറ്റു വഴികൾ ഇല്ല. ഇനിയുള്ള നാളുകൾ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. രാജ്യത്തെ ഓരോ പൗരൻമാരെയും രക്ഷിക്കാനാണ് ഈ തീരുമാനം.

ആളുകളോട് വീടുകളിൽ തുടരാൻ കൈകൂപ്പി അപേക്ഷികുന്നു. വീടുകളിൽ നിന്നും പുറത്തിറങ്ങരുത് 21 ദിവസത്തേക്ക് മറക്കാനം. പൗരൻമാർ ഇപ്പോൾ എവിടെയണോ അവിടെ തന്നെ തുടരണം. ലോകാരോഗ്യ സംഘനയുടെടെ മുന്നറിയിപ്പുകൾ ഗൗരവമായി കാണണം അശ്രദ്ധ കാണിച്ചാൽ നമ്മൾ കനത്ത വില നൽകേണ്ടിവരും. 21 ദിവസങ്ങൾ എന്നത് ഒരു നിണ്ട സമയമാണ്. പക്ഷേ പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ അത് ചെയയ്തേ മതിയാകു എന്നും
പ്രധാനമന്ത്രി വ്യക്തമാക്കി,ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :