ടോക്കിയോ|
ജോര്‍ജി സാം|
Last Modified ചൊവ്വ, 24 മാര്‍ച്ച് 2020 (18:43 IST)
ടോക്കിയോ 2020 ഗെയിംസ് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കാൻ ജപ്പാൻ പ്രധാനമന്ത്രിയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മേധാവിയും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
കൊറോണ വൈറസ് പകർച്ചവ്യാധിയോട് ലോകം പോരാടുമ്പോൾ ഒളിമ്പിക്‍സ് മാറ്റിവയ്ക്കണമെന്ന പൊതുവികാരത്തിണ് അനുകൂലമായ തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒളിമ്പിക്‍സ് 2021ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.
“ഒളിമ്പിക്‍സ് ഒരു വർഷത്തോളം നീട്ടിവെക്കാൻ ഞാൻ നിർദ്ദേശിച്ചു, ആ നിര്‍ദ്ദേശം ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് 100 ശതമാനം അംഗീകരിച്ചു” ഷിൻസോ അബെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒളിമ്പിക്‍സിന്‍റെ വേദികൾ സമയത്തിന് മുമ്പേ പൂർത്തിയാക്കുകയും ടിക്കറ്റുകൾ വൻതോതിൽ വിറ്റഴിക്കുകയും ചെയ്‌തിരുന്നെങ്കിലും ഈ നിര്‍ണായകമായ സാഹചര്യത്തില്‍ ഒളിമ്പിക്‍സ് മാറ്റിവയ്ക്കുകയാണ് ഉചിതമെന്ന് തീരുമാനിക്കുകയായിരുന്നു. സാമ്പത്തികമായി ടോക്കിയോ നഗരത്തിന് ഈ തീരുമാനം വലിയ തിരിച്ചടി തന്നെയാണ്.