മമ്മൂട്ടി അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ എനിക്ക് കൊതി തോന്നും: മോഹന്‍ലാല്‍

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 25 മാര്‍ച്ച് 2020 (21:47 IST)
മമ്മൂട്ടി ചെയ്ത മഹത്തായ കഥാപാത്രങ്ങളെയൊന്നും തനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹവും താനും തമ്മില്‍ ഒരു താരയുദ്ധം നിലനില്‍ക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍റ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

മമ്മൂട്ടിക്ക് നല്ല റോളുകള്‍ കിട്ടുമ്പോള്‍ തനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് കൊതിക്കാറുണ്ടെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ മത്സരിക്കുമ്പോഴേ കുഴപ്പമുള്ളൂ, തങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമാണുള്ളതെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടി ചെയ്‌ത മഹത്തായ കഥാപാത്രങ്ങളെയൊന്നും ചെയ്യാന്‍ തനിക്ക് സാധിക്കില്ല എന്ന് ഉത്തമബോധ്യം തനിക്കുണ്ടെന്നും ഈ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :