തുല്യനീതി വേണം, സംസ്ഥാന ബോർഡ് പരീക്ഷകളും റദ്ദാക്കണം: സുപ്രീം കോടതിയിൽ ഹർജി

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ബുധന്‍, 2 ജൂണ്‍ 2021 (12:52 IST)
സി‌ബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പോലെ സംസ്ഥാന ബോർഡുകൾ നടത്തുന്ന പ്ലസ് ടൂ പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഹർജിയിൽ നാളെ കോടതി വാദം കേൾക്കും. സംസ്ഥാന ബോർഡുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളോട് വിവേചനം പാടില്ലെന്ന് കാണിച്ചാണ് ഹർജി.

പന്ത്രണ്ടാം ക്ലാസ്
പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ അഭിഭാഷക മമത ശര്‍മ്മയാണ് സംസ്ഥാന ബോര്‍ഡുകൾ നടത്തുന്ന പ്ലസ് ടൂ പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഈ ആവശ്യം ഉന്നയിക്കും.

കേരളം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ പ്ലസ് ടു പരീക്ഷ നടത്തി. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളും പരീക്ഷ നടത്തിയിട്ടില്ല. ഓരോ സംസ്ഥാനത്തിനും വ്യത്യസ്‌ത നിലപാട് പാടില്ലെന്നും കോടതി ഇടപെട്ട് എല്ലാ പരീക്ഷകളും റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :