1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. SC judge DY chandrachud tests covid positive

സുപ്രീം കോടതി ജഡ്‌ജി ഡി‌വൈ ചന്ദ്രചൂഡിന് കൊവിഡ്

സുപ്രീം കോടതി
ന്യൂഡൽഹി: സുപ്രീം കോടതി ജസ്റ്റിസ് ഡി‌വൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ചന്ദ്രചൂഡ് അധ്യക്ഷനായ  ബെഞ്ച് ഏതാനും ദിവസത്തേക്ക് കേസുകൾ ഒന്നും പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
 
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ്. വിഷയം വ്യാഴാ‌ഴ്‌ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്‌ക്കാനാണ് സാധ്യത.
അടുത്ത ലേഖനം
ഗുണ്ടാത്തലവന്റെ കൊലപാതകം: നാല് പേര്‍ അറസ്റ്റില്‍