സിബിഎസ്ഇ പ്ലസ്ടു പരീക്ഷകള്‍ ഉപേക്ഷിച്ചു

ശ്രീനു എസ്| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (20:07 IST)
കൊവിഡ് വ്യാപനം കണക്കിലെടുത്ത് പ്ലസ്ടു പരീക്ഷകള്‍ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം തീരുമാനം സ്വാഗതാര്‍ഹമാണെന്നും മൂല്യനിര്‍ണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും സിബിഎസ്ഇ മാനേജുമെന്റുകള്‍ അറിയിച്ചു.

നേരത്തേ പത്താംക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. അതേസമയം പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :