കൊവിഡ് വാക്‌സിൻ നയത്തിൽ ഇടപെടരുത്: സുപ്രീം കോടതിയോട് കേന്ദ്രം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 മെയ് 2021 (14:15 IST)
രാജ്യത്തെ കൊവിഡ് വാക്‌സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ സംർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് കേന്ദ്രത്തിന്റെ നിലപാട്. അസാധാരണമായ സാഹചര്യങ്ങളിൽ പൊതു‌താത്‌പര്യം മുൻനിർത്തി നയങ്ങൾ രൂപികരിക്കാനുള്ള വിവേചനാധികാരം സർക്കാരിനാണ്. വാക്‌സിൻ നയം തുല്യത ഉറപ്പാകാൻ സംസ്ഥാനങ്ങൾക്കെല്ലാം ഒരേ വില ഉറപ്പ് വരുത്തിയിട്ടുണ്ട്. കേന്ദ്രം ന്ത്യവാങ്‌മൂലത്തിൽ പറഞ്ഞു.

കേന്ദ്രം കരാർ ഉണ്ടാക്കിയത് കാരണമാണ് കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുന്നത്. സംസ്ഥാന സർക്കാരുകളും വാക്‌സിൻ സൗജന്യമായി നൽകുന്നതിനാൽ വിലയിലെ വ്യത്യാസം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കില്ല. ഭരണഘടനയുടെ 14,21 അനുഛേദങ്ങൾക്ക് അനുസരിച്ചാണ് പുതിയ നയം. പൊതുപണം വാക്‌സിൻ നിർമാതാക്കൾക്ക് അനർഹമായി ലഭിക്കുന്നില്ലെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :