സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 1 ജൂലൈ 2022 (08:06 IST)
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ഇന്നുമുതല്‍ കര്‍ശനമാകും. കേരളത്തില്‍ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ആദ്യ ഘട്ടത്തില്‍ 10,000 രൂപമുതല്‍ 50,000 രൂപ വരെ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കും. മിഠായി സ്റ്റിക്, പ്ലസ്റ്റിക് സ്റ്റിക്കോട് കൂടിയ ഇയര്‍ ബഡ്‌സുകള്‍, പ്ലാസ്റ്റിക് ഐസ്‌ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റുകള്‍ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം തുടങ്ങിയവയ്ക്ക് നിരോധനം ഉണ്ട്.
നിരോധനത്തെ കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണ് അറിയിച്ചത്. ഇത്തരം വസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും തടയാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുമെന്നും കേന്ദ്രം അറിയിച്ചു.