ശ്രീ ശ്രീ രവിശങ്കര്‍ 'പി കെ' കണ്ടിട്ടില്ല, വിമര്‍ശിച്ചിട്ടുമില്ല: ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷന്‍

ശ്രീ ശ്രീ രവിശങ്കര്‍, പി കെ, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷന്‍, ആമിര്‍ഖാന്‍
ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 6 ജനുവരി 2015 (15:04 IST)
ആമിര്‍ഖാന്‍ നായകനായ 'പി കെ' ശ്രീ ശ്രീ രവിശങ്കര്‍ കണ്ടിട്ടില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍. അദ്ദേഹം ഈ സിനിമയെ വിമര്‍ശിച്ചിട്ടില്ലെന്നും, ആ രീതിയില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും ഫൌണ്ടേഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പടര്‍ത്തിയതായും ഇത് ശ്രീ ശ്രീ രവിശങ്കറിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സ്വാമി സദ്‌യോജാതാ അറിയിച്ചു.

ശ്രീ ശ്രീ രവിശങ്കര്‍ 'പി കെ' എന്ന സിനിമ കണ്ടിട്ടില്ല. കാണാത്ത ഒരു കാര്യത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറയാറുമില്ല. ഈ സിനിമയെക്കുറിച്ച് ഒരു പ്രസ്താവനയും അദ്ദേഹം നടത്തിയിട്ടില്ല - സ്വാമി സദ്‌യോജാതാ പറഞ്ഞു.

('പി കെ' എന്ന ചിത്രത്തെ ശ്രീ ശ്രീ രവിശങ്കര്‍ വിമര്‍ശിച്ചതായി മലയാളം വെബ്‌ദുനിയയും വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത സത്യവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ഇങ്ങനെ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കാനിടയായതിലും അത് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനുണ്ടാക്കിയ ബുദ്ധിമുട്ടിലും ഖേദിക്കുന്നു - എഡിറ്റര്‍, മലയാളം വെബ്‌ദുനിയ)

ചിത്രത്തിന് കടപ്പാട്: ശ്രീശ്രീരവിശങ്കര്‍ ഡോട്ട് ഒആര്‍ജി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :