ഗണേഷിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം| Last Updated: ചൊവ്വ, 9 ഡിസം‌ബര്‍ 2014 (17:36 IST)
ഗണേഷിനെ യു ഡി എഫില്‍ നിന്നുമൊഴിവാക്കാന്‍ മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.ഒഴിവാക്കല്‍ തീരുമാനം കൈക്കൊള്ളേണ്ടത് യു ഡി എഫ് തേതൃത്വമാണെന്നും ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണങ്ങളെ ഗൌരവമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരോപണത്തെ രാഷ്ട്രീയമായി നേരിടാനുള്ള ഇച്ഛശക്തി പാര്‍ട്ടിക്കുണ്ട് കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.

ഇന്ന് നിയമസഭയില്‍ പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫിസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഗണേശ് കുമാര്‍ രംഗത്തെത്തിയിരുന്നു‍. മന്ത്രിയുടെ ഓഫീസില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഗണേശ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗങ്ങളായ എ നസിമുദിന്‍, അബ്ദുല്‍ റാഷിദ്, അബ്ദുല്‍ റഹിം എന്നിവര്‍ക്കെതിരേയാണ് ഗണേഷ്കുമാര്‍ അഴിമതി ആരോപണമുന്നയിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :