പി കെ പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു

അഹമ്മദാബാദ്| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (16:15 IST)
ആമിര്‍ ഖാന്‍ നായകനായ പി കെ പ്രദര്‍ശിപ്പിക്കുന്ന അഹമ്മദാബാദിലെ പ്രമുഖ തിയേറ്റര്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. തിയേറ്ററിന്റെ ജനല്‍ ചില്ലുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തെത്തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം തടസ്സപ്പെട്ടു.ഭോപാലിലും പ്രതിഷേധക്കാര്‍ പി കെയുടെ പ്രദര്‍ശനം മുടക്കി.

ചിത്രത്തിലെ ചില രംഗങ്ങള്‍ മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്നാരോപിച്ച് നിരവധി ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതിനിടെ ചിത്രത്തില്‍
നിന്നും ഒരു സീന്‍ പോലും ഒഴിവാക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.

ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ പി കെ തിയറ്ററുകളില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :