അട്ടപ്പാടി ശിശുമരണം പോഷകാഹാരക്കുറവ് മൂലമാണെന്ന് പി കെ ജയലക്ഷ്‌മി

തിരുവനന്തപുരം| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (13:30 IST)
കേന്ദ്ര സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിലെ നിലപാട് മാറ്റി സര്‍ക്കാര്‍. അട്ടപ്പാടി ആദിവാസി കോളനിയിലെ ശിശുമരണത്തിനിടയാക്കിയത് ഗർഭിണികളുടെ പോഷകാഹാരക്കുറവാണെന്ന് പട്ടികജാതിക്ഷേമ മന്ത്രി പി കെ ജയലക്ഷ്‌മി നിയമസഭയില്‍ പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 63 കുഞ്ഞുങ്ങള്‍ മരിച്ചതെന്നും പോഷകാഹാര കുറവ് കണ്ടെത്തിയ 200 കുഞ്ഞുങ്ങളെ
ആശുപത്രികളിലായി ചികിത്സ നല്‍കി വരികയാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.നേരത്തെ ശിശുമരണം പോഷകാഹാര കുറവ് കൊണ്ടല്ല സംഭവിച്ചതെന്ന് കേരളം നേരത്തെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :