പുനെയില്‍ മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും; 15 പേര്‍ മരിച്ചു, 150 പേരേ കാണാതായി

പുനെ| VISHNU.NL| Last Updated: ബുധന്‍, 30 ജൂലൈ 2014 (13:24 IST)
പുനെ: പുനേയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
നൂറുകണക്കിന് വീടുകള്‍ ശക്തമായ മണ്ണൊലുപ്പില്‍ മണ്ണിനടിയിലായതായും റിപ്പോര്‍ട്ടൂകളുണ്ട്.

ഇന്ന് രാവിലേയാണ് സംഭവം നടക്കുന്നത്. പ്ലരും വീടുകളില്‍ ഉറക്കത്തിലായിരുന്നു എന്നത് അപകടത്തില്‍ നിരവധി പേര്‍ ഉള്‍പ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പുനേയിലെ അംബെഗാവൂണ്‍ താലൂക്കിലെ മാലിന്‍ ഗ്രാമത്തിലാണ് ഉരുള്‍പൊട്ടല്‍ ഏറെയും നാശം വിതച്ചത്. കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം ഇവിടുത്തേ രണ്ട് പ്രമുഖ നദികള്‍ കരകവിഞ്ഞ് ഒഴുകിയത് മൂലം പ്രദേശവാസികള്‍ം ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നാണ് സൂചന. 750 ഓളം കുടുംബങ്ങള്‍ ഈ നദികളുടെ തീരത്ത് താമസിക്കുന്നവരാണെന്നാണ് റിപ്പൊര്‍ട്ടുകള്‍.

നൂറോളം പേരേ മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും കാണാതായതായും 15 പേരെ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. 100 പേരടങ്ങുന്ന ദേശീയ ദുരന്ദ നിവാരണ സേനാ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തുനിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കനത്ത തുടരുന്നതുമൂലം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി തുടരുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :