1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kakayam dam,kozhikid,rain

മഴ കനത്തു; കക്കയം ഡാം തുറന്നു വിട്ടു

കക്കയം ഡാം
സംസ്ഥാനത്ത് മഴ കനത്തതൊടെ മഴക്കെടുതി വര്‍ദ്ധിച്ചിരികുകയാണ്. കോഴിക്കൊട് താലൂക്കില്‍ മാത്രം കോഴിക്കോട് താലൂക്കില്‍ മാത്രം 6 വീടുകള്‍ തകര്‍ന്നു. കണ്ണൂരില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ടെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 
അതേ സമയം ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചതിനേ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നുവിട്ടു. കാസര്‍കോടും മലപ്പുറത്തും മഴയ്ക്ക് ശമനമുണ്ടെങ്കിലും തീരപ്രദേശങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്. പാലക്കാടും മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. 
 
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ കനത്തതൊടെ ഇന്നലെ മാത്രം ആറരലക്ഷം രൂപയുടെ കൃഷിനാശമാണ് കോഴിക്കോട് ജില്ലയില്‍ ഉണ്ടായത്.  വയനാട്ടില്‍ പ്രഫഷനല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
About Writer
vishnu