മഴ വില്ലനായി; കേരളം വീണ്ടും ഇരുട്ടിലേക്ക്

മഴ,ഡാം,വൈദ്യുതി,കേരളം
തിരുവനന്തപുരം| VISHNU.NL| Last Modified ചൊവ്വ, 1 ജൂലൈ 2014 (17:21 IST)
കാലവര്‍ഷം കനിയാത്ത സാഹചര്യത്തില്‍ കേരളത്തില്‍ വൈദ്യുത നിയന്ത്രണം അനിവാര്യമാകുമെന്ന് സൂചന. ശക്തമായില്ലെങ്കില്‍ ഉടന്‍ വീണ്ടും ലോഡ്ഷെഡിംഗ്‌ ഏര്‍പ്പെടുത്തുമെന്ന്‌ കെഎസ്‌ഇബി വൃത്തങ്ങള്‍ പറയുന്നു.


കേരളത്തിന്റെ വൈദ്യുത പദ്ധതികളുടെ നട്ടെല്ലായ ഇടുക്കി ഡാമിലടക്കം 45 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ നിലവിലുള്ളു. എന്നാല്‍ മഴ മാറി നില്‍ക്കുന്നത് സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം കൂട്ടിയിട്ടുണ്ട്. ഇത് കെ‌എസ്‌എബിയെ കൂടുതല്‍ പ്രതിസന്ധിയില്‍ കോണ്ടുചെന്നാക്കിയിട്ടുണ്ട്.

ശബരിഗിരി വൈദ്യുതി നിലയത്തിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ 27ന് പിന്‍‌വലിച്ച ലോഡ്ഷെഡ്ഡിങ് ഇങ്ങനെയാണെങ്കില്‍ പിന്‍‌വലിക്കേണ്ടിവരുമെന്ന് കെ‌എസ്‌എബി അധികൃതര്‍ പറയുന്നു. രാത്രി അരമണിക്കൂര്‍ ലോഡ്ഷെഡിംഗ്‌ ഏര്‍പ്പെടുത്താനാണ്‌ ഇപ്പോഴത്തെ ആലോചന.

കേന്ദ്രപൂളില്‍ നിന്ന്‌ കൂടുതല്‍ വൈദ്യുതി ലഭിക്കാനുള്ള ശ്രമം കെ.എസ്‌.ഇ.ബി ആരംഭിച്ചിട്ടുണ്ട്‌. കൂടാതെ അന്യസംസ്ഥാന പവര്‍ ഗ്രിഡുകളില്‍ നിന്ന്‌ കുറഞ്ഞ വിലയ്ക്ക്‌ കൂടുതല്‍ വൈദ്യുതി ലഭിക്കാനുള്ള ശ്രമം ഇതോടപ്പം നടത്തുന്നുണ്ട്‌. അത് സാധ്യമായില്ലെങ്കില്‍ യൂണിറ്റിന്‌ 12 രൂപയിലധികം നല്‍കി കായങ്കുളം താപവൈദ്യുത നിലയത്തില്‍ നിന്നു വൈദ്യുതി വാങ്ങേണ്ടി വരും.

ഇത് പൊതുജനത്തിനുമേല്‍ ഭാരം കൂടുതല്‍ ഏല്‍പ്പിക്കുന്നതിന് കാരണമാകും. ദിവസേനെ 300 മെഗാവാട്ട്‌ വ്യ്തിയുടെ കുറവാണ്‌ ഇപ്പോള്‍ ഉണ്ടാകുന്നത്‌. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. മഴ ശക്തമായില്ലെങ്കില്‍ അരമണിക്കൂര്‍ കട്ട്‌ ഏതാണ്ട്‌ ഉറപ്പായിരിക്കുകയാണ്‌. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കെ.എസ്‌.ഇ.ബി കൈക്കൊള്ളും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :