പ്രളയം: വിദേശ സഹായം വേണ്ടെന്ന് കേന്ദ്രം, നവകേരളം സൃഷ്‌ടിക്കുന്നതിൽ പൂർണ്ണ പിന്തുണ

പ്രളയം: വിദേശ സഹായം വേണ്ടെന്ന് കേന്ദ്രം, നവകേരളം സൃഷ്‌ടിക്കുന്നതിൽ പൂർണ്ണ പിന്തുണ

ന്യൂഡൽഹി| Rijisha M.| Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (07:42 IST)
നവകേരളം സൃഷ്‌ടിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ്ണ പിന്തുണ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിന് ശേഷമുള്ള കേരളത്തിലെ അവസ്ഥ വിശദമായിത്തന്നെ പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര ഗവൺമെന്റും വിവിധ ഏജൻസികളും നൽകിയ പിന്തുണയ്‌ക്ക് നന്ദി അറിയിക്കുകയും ചെയ്‌തുവെന്ന് പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേരള ഹൗസില്‍ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

അതേസമയം, പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വിദേശ സഹായം വേണ്ടെന്ന് കേന്ദ്രം ആവർത്തിച്ചു. എന്നാൽ, വിദേശരാജ്യങ്ങളിലെ മലയാളിക്കൂട്ടായ്മകളിൽനിന്നു സഹായം സ്വീകരിക്കാം. മുഖ്യമന്ത്രി പിണറായി വിജയനോട് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി. എന്നാൽ സഹായാഭ്യർഥനയുമായി സംസ്ഥാനമന്ത്രിമാർ നടത്തുന്ന വിദേശയാത്രകൾക്കും തടസ്സമുണ്ടാകില്ല.

യുഎഇ. അടക്കമുള്ള വിദേശരാജ്യങ്ങൾ വാഗ്ദാനംചെയ്ത സഹായം സ്വീകരിക്കാൻ അനുമതിനൽകണമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ അഭ്യർഥിച്ചു. എന്നാൽ, ഇതിന് നിലവിൽ തടസ്സമുണ്ടെന്നാണ് മോദി പറഞ്ഞത്.

കേരളത്തിൽ 700 കുടുംബങ്ങൾ ഇപ്പോഴും അഭയാർഥിക്യാമ്പുകളിലാണ്. വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നമുറയ്ക്ക് അവർക്ക് വീടുകളിലേക്കു മടങ്ങാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർ മക്കളോട് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :