കേരളത്തിന് പ്രത്യേക പരിഗണന വേണം; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവെന്ന് മുഖ്യമന്ത്രി

Sumeesh| Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (19:24 IST)
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളത്തിന് പ്രത്യേക പരിഗണന വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ നടത്തിയ കണക്കനുസരിച്ച് 25000 കോടി രൂപ കേരളത്തിന്റെ പുനർ നിർമ്മാനത്തിന് ആവശ്യമാണ്. പൂർണമായ കണക്കുകൾ വരുമ്പോൾ നഷടം ഇനിയും കൂടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ലോകബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. സഹായം നൽകാൻ സന്നദ്ധമായ മറ്റു രാജ്യങ്ങളുടെ സഹായം ഏതു തരത്തിൽ ലഭ്യമാക്കാ‍ൻ സാ‍ധിക്കും എന്ന വിഷയം കൂടി പരിഗണിക്കണം എന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന്റെ അടിസ്ഥാന സൌകര്യങ്ങൾ പുനർ നിർമ്മിക്കുന്നതിനായി
5000 കോടിയുടെ പ്രത്യേക ഗ്രാന്റും റോഡു നിർമ്മാനത്തിനായി 3000 കോടുയുടെ പദ്ധതികളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ വായ്പ പരിധി 4.6 ശതമാനമായി ഉയർത്താനും ആവശ്യമുന്നയിച്ചു. ആവശ്യങ്ങളിൽ അനുഭാവ പൂർവമായ നിലപാ‍ടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും ക്കൂടിക്കാഴ്ചയിൽ നിന്നും വലിയ പ്രതിക്ഷയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :