ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 26 ജൂലൈ 2014 (08:34 IST)
വിവാഹത്തിനു തടസം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തി. ഡല്‍ഹിയിലെ റാണി ബാഗിലാണ് സംഭവം നടന്നത്. മുള്‍ട്ടാനി മൊഹല്ലാ സ്വദേശി തേജാഷ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തേജാഷിന്റെ സഹോദരി വപ്രീത് കൌര്‍, കാമുകന്‍ വരുണ്‍ ചൌഹാന്‍ എന്നിവരെ പോലീസ് അറസ്റ് ചെയ്തു.
വപ്രീത് കൌറും വരുണ്‍ ചൌഹാനും തമ്മില്‍ ന്വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതം നല്‍കിയിരുന്നു എങ്കിലും വപ്രീതിന്റെ സഹോദരന്‍ തേജാഷ് ഇതിന് എതിരു നില്‍ക്കുകയായിരുന്നു. വിവാഹം നടക്കാന്‍ സഹോദരന്‍ അനുവദിക്കില്ല എന്ന് മനസിലായതോടെയാണ് തേജാഷിനെ കൊല്ലാന്‍ ഇരുവരും തീരുമാനിച്ചത്.
കൊല നടപ്പാക്കുന്നതിനായി വരുണ്‍ മാര്‍ക്കറ്റില്‍ നിന്ന് മൂര്‍ച്ചയേറിയ കത്തിവാങ്ങി. സഹോദരന്‍ മാത്രം വീട്ടിലുണ്ടായിരുന്ന ദിവസം വപ്രീത് വരുണി വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ തേജാഷി കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ വരുണ്‍ ശ്രമിച്ചു. ഉറക്കം ഉണര്‍ന്ന തേജാഷ് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വരുണ്‍ കീഴ്പ്പെടുത്തി.
തുടര്‍ന്ന് വരുണ്‍ പോലീസ് സ്റേഷിലേക്ക് തേജാഷിന് അപകടം പറ്റിയതായി വിളിച്ചറിയിച്ചു. പോലീസ് എത്തി തേജാഷി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍ സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വപ്രീതും വരുണുമാണ് തേജാഷി കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഇതോടെ ഇരുവരെയും പോലീസ് അറസ്റ് ചെയ്തു.