പെട്രോള്‍ പമ്പ് ജീവനക്കാരന്റെ ബാഗ് കാറിലെത്തിയ മോഷ്ടാക്കള്‍ കവര്‍ന്നു
പെട്രോള്‍ നിറയ്ക്കാനെത്തിയ സംഘം ജീവനക്കാരന്റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്തു. 75000 രൂപയോളം പണമടങ്ങിയ ബാഗുമായാണ് കവര്‍ച്ചാ സംഘം കടന്നുകളഞ്ഞത്. കോട്ടക്കലിലെ ചങ്കുവെട്ടി ദേശീയപാതയില്‍ പറമ്പിലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന നീലങ്കത്തെ വീരാന്‍കുട്ടി ഹാജിയുടെ പെട്രോള്‍ പമ്പിലാണ് സംഭവം.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വെള്ള ആള്‍ട്ടോ കാറിലെത്തിയ സംഘം ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ പമ്പില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ ക്യാമറയില്‍ വ്യക്തമായി കാണാം. എന്നാല്‍ മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ പതിഞ്ഞിട്ടില്ല. കോട്ടക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.