ന്യൂഡല്‍ഹി|
VISHNU N L|
Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (18:33 IST)
പെട്രോള്‍
വില ലിറ്ററിന് 50 പൈസ കുറച്ചു. ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് പെട്രോള്‍ വില പുതുക്കി നിശ്ചയിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചിരുന്നു.
ഒക്ടോബര്‍ 15 ന് ഡീസലിന്റെ വില ലിറ്ററിന് 95 പൈസ കൂട്ടിയിരുന്നു. അന്ന്
പെട്രോളിന്റെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.
സപ്തംബര്‍ ഒന്നിന് പെട്രോള്‍ വില ലിറ്ററിന് രണ്ടു രൂപ കുറച്ചിരുന്നു.
എല്ലാ മാസവും ഒന്നിനും പതിനഞ്ചിനുമാണ് ഇന്ധനവില പുനഃക്രമീകരിക്കുന്നത്.