ന്യൂഡൽഹി|
Last Updated:
ശനി, 31 ഒക്ടോബര്‍ 2015 (11:45 IST)
പ്രകോപനപരമെന്ന് വിലയിരുത്തി ബിജെപിയുടെ രണ്ട് പരസ്യങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്രങ്ങളിൽ വന്ന പരസ്യങ്ങളാണ്
തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്.
ജെഡിയു വോട്ടിന് വേണ്ടി ഭീകരത വിതയ്ക്കുകയാണെന്ന് പരോക്ഷമായി ആരോപിയ്ക്കുന്ന തരത്തിലുള്ള ഒരു പരസ്യവും ദളിതരുടെ കയ്യിൽ നിന്നും സംവരണാവകാശം തട്ടിയെടുത്ത് ന്യൂനപക്ഷങ്ങൾക്ക് നൽകുന്നു എന്നായിരുന്നു മറ്റൊരു പരസ്യവുമാണ് വിലക്കിയിരിക്കുന്നത്. പരസ്യങ്ങള്‍ പ്രകോപനപരവും പെരുമാറ്റ ചട്ടലംഘനവുമാണെന്ന് വിലയിരുത്തിയ കമ്മീഷൻ ഇവ
പ്രസിദ്ധീകരിയ്ക്കരുതെന്ന് മാധ്യമങ്ങൾക്ക് കർശന നിർദ്ദേശം നല്കി.