പട്ന|
jibin|
Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (12:48 IST)
ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. നരഭോജിയായ അമിത് ഷായ്‌ക്ക് ഒടുവില്‍ ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. ആ നരഭോജി ബീഹാറിനെയും ബിഹാറികളെയും അപമാനിച്ചുവെന്നും ലാലു പറഞ്ഞു.
ബിഹാറിലെ റക്സോളിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണ് വിവാദമായ പ്രസ്‌താവന അമിത് ഷാ നടത്തിയത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റാൽ പാക്കിസ്ഥാൻ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്നായിരുന്നു പ്രസ്താവന. ബിജെപി ദേശിയ അധ്യക്ഷന്റെ പ്രസ്താവനയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ആർജെഡി വക്താവ് മനോജ് ജാ പറഞ്ഞു. ബിജെപി പ്രസിഡന്റിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അബദ്ധത്തിലെങ്ങാനും ബിജെപി തെരഞ്ഞെടുപ്പിൽ തോറ്റാൽ, പാകിസ്ഥാനിൽ പടക്കങ്ങൾ പൊട്ടും. നിങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടോ?. എന്നാണ് അമിത് ഷാ ചോദിച്ചത്. ഇതിനെതിരെയാണ് ലാലു ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.