ഉത്തരാഖണ്ഡില്‍ പൂജരിമാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍

ഡെറാഡൂണ്‍| Last Modified ശനി, 8 നവം‌ബര്‍ 2014 (15:38 IST)
ഉത്തരാഖണ്ഡ് സര്‍ക്കാര്‍
പൂജാരിമാര്‍ക്കായി പ്രതിമാസ പെന്‍ഷന്‍ പ്രഖ്യാപിച്ചു. പൂജാരിമാര്‍ക്ക് 800 രൂപയാണ് പ്രതിമാസ പെന്‍ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം പൂജാരിമാര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്നാണ് കരുതപ്പെടുന്നത്.

പൂജാരിമാര്‍ക്ക് വരുമാനം കുറവായതിനാല്‍ അവര്‍ മറ്റിടങ്ങളിലേക്ക് കുടിയേറുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ പ്രതിമാസ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവടങ്ങളിലെ ക്ഷേത്രപൂജാരിമാര്‍ക്ക് ഈ ആനുകുല്യമില്ല.ഇവിടുത്തെ പൂജാരികള്‍ക്ക് മെച്ചപ്പെട്ട വരുമാനം കിട്ടുന്നതിനാലാണ് അവരെ ഒഴിവാക്കിയതെന്നാണ് കരുതപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :